പ്രിയപെട്ട സാന്താ,
എപ്പോഴും മഞ്ഞ് വീഴുന്ന ദൂരെ എവിടെയോ നിന്ന് പറക്കും റെയ്ൻ ഡിയറുകള്‍ വലിക്കുന്ന മാന്ത്രിക വണ്ടിയില്‍ വരുന്ന മഞ്ഞുപോലെ വെളുത്ത താടിയുള്ള നിന്നേയും കാത്തിരുന്ന ഒരു കുഞ്ഞുടുപ്പുകാരിക്ക് സമ്മാനങ്ങളുമായി വരാന്‍ നീയെന്തേ അന്ന് മറന്നു പോയി..?കഥകളിലും പുസ്തകങ്ങളിലുമെല്ലാം പറയുന്നത് നുണയാണെന്ന് പറഞ്ഞ വീട്ടിലെ ജോലിക്കാര...ി പറഞ്ഞതൊന്നും അന്നവള്‍ വിശ്വസിച്ചിരുന്നില്ല ട്ടൊ. അത്ഭുതങ്ങളൊന്നും സംഭവിക്കാതെ നേരം പുലര്‍ന്നപ്പോള്‍ മഞ്ഞില്ലാത്തത് കൊണ്ടാവും വരാതിരുന്നത് എന്ന് അനിയത്തി പറഞ്ഞത് ശരിവെച്ച അവള് നിന്നെ ഒരിക്കലും അവിശ്വസിച്ചിരുന്നില്ല.
ഒരു സ്വകാര്യം പറഞ്ഞുതരട്ടെ നിനക്ക്?അന്നെന്റെ കയ്യില്‍ സോക്സുണ്ടായിരുന്നില്ല.ജ്യേഷ്ഠന്
വലിയ പത്രാസുകാരനായതിനാല് അവന്റെ കയ്യില്‍ മാത്രമേ
സോക്സുണ്ടായിരുന്നുള്ളു.അന്നു ഞങ്ങള്‍ കട്ടിലിന്റെ കാലില്‍
തൂക്കിയിട്ട സോക്സ് ഞാനും അനിയത്തിയും കട്ടെടുത്ത ജ്യേഷ്ഠന്റെ
സോക്സായിരുന്നു.
ഒരു പക്ഷേ അതു കൊണ്ടാവുമോ നീ ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാതിരുന്നത്?ഞാന്‍ അനിയത്തിയോട് പറഞ്ഞതായിരുന്നു കട്ടെടുത്ത സോക്സില്‍ സാന്റാ സമ്മാനങ്ങള്‍ ഇടില്ല എന്ന്.അതിന് അവള് സമ്മതിച്ചു തന്നിട്ടു വേണ്ടേ? അവള് പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു മണ്ടിയായിരുന്നല്ലോ ഞാനന്ന്. ഞങ്ങള്‍ ചീത്തകുട്ടികളാണെന്ന് കരുതിയോ നീ?
പിന്നെ ഒരു സ്വകാര്യം കൂടിയുണ്ട് ട്ടൊ.ആ കുട്ടിയുടുപ്പ്കാരി വലുതായി അവള്‍ക്കൊരു മകളുണ്ടായി. നിന്നെകുറിച്ചുള്ള ധാരാളം ചിത്ര പുസ്തകങ്ങളും വായിച്ച് അവളും സോക്സുമായി സമ്മാനങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിരുന്നു.അപ്പോഴൊക്കെ ഞാന്‍ അവള്‍ക്കിഷ്ടമുള്ള കുഞ്ഞു കുഞ്ഞു സമ്മാനപൊതികള്‍ അതിനടുത്ത് കൊണ്ടു പോയി വെച്ചു..
രാവിലെ എഴുന്നേറ്റ് വന്ന് വലിയ കണ്ണുകള്‍ വിടര്‍ത്തി ശരിക്കും സാന്റ വന്നിരുന്നൊ എന്ന് ചോദിക്കുമ്പോള്‍ ആ കുഞ്ഞി കണ്ണില്‍ നോക്കി വന്നിരുന്നുവെന്ന് പറയാന്‍ മടിച്ച് നിങ്ങളുടെ നാട്ടില്‍ മഞ്ഞില്ലാത്തതിനാല്‍ റെയിന്ഡീറുകല്ക്ക് മര വണ്ടി വലിക്കാനാവുന്നില്ല നിങ്ങള്‍ എന്റെ സമ്മാനങ്ങള്‍ ആ സുന്ദരികുട്ടിക്ക് കൊടുത്താല്‍ നിങ്ങള്‍ക്ക് എല്ലാം കൂടി ഒരിക്കല്‍ ഒന്നിച്ചു തിരിച്ചു തരാമെന്ന് സ്വപ്നത്തില്‍ വന്നു പറഞ്ഞത് കൊണ്ട് ഞാന്‍ തന്നെ വെച്ചതാണെന്ന് പറയേണ്ടി വന്നു.എന്നാലും അതു കേള്‍ക്കുമ്പോള്‍ അവള്‍ക്ക് സന്തോഷമായിരുന്നു .
സമ്മാനങ്ങളെല്ലാം സാന്റാ തിരിച്ചു തന്നോ എന്നവള്‍ ഒരു പാടു കാലം ചോദിച്ചിരുന്നു ട്ടോ .ഇന്ന് എഫ് ബി യില്‍ നിന്റെ ചിത്രങ്ങള്‍ നോക്കിയിരുന്നപ്പോളാണ് ഞാനോര്‍ത്തത്.നീയെനിക്ക് അവയെല്ലാം തിരിച്ചു തന്നിരുന്നോ?
ഇന്നലെ എന്നോട് ഒരു കൂട്ടുകാരി ചോദിച്ചു നിന്റെ കൂട്ടുകാരെല്ലാം നന്നായി എഴുതുന്നവരാണല്ലെ എന്ന്.ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്നല്ലേ അതു കൊണ്ടാവും നീയും എഴുതി നോക്കാന്‍ തുടങ്ങിയത് എന്നും കൂടി പറഞ്ഞു .അപ്പോഴാണ് ഞാനെന്റെ ചങ്ങാതിമാരെ കുറിച്ച് ഓര്‍ത്തു നോക്കിയത്. എനിക്കു കിട്ടിയ ചന്ദന മണമുള്ള ഈ സൗഹൃദം നീ എനിക്കു മടക്കിതന്ന സമ്മാനങ്ങളാണെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.നന്ദി സാന്റാ.ഇതിലും വലിയൊരു സമ്മാനം ലോകത്ത് എന്താണുള്ളത്.
ഒരുപാടിരുപാട് സ്നേഹത്തോടെ
ഇങ്ങു ദൂരെ നിന്ന് ഒരു നബീസു.
എപ്പോഴും മഞ്ഞ് വീഴുന്ന ദൂരെ എവിടെയോ നിന്ന് പറക്കും റെയ്ൻ ഡിയറുകള്‍ വലിക്കുന്ന മാന്ത്രിക വണ്ടിയില്‍ വരുന്ന മഞ്ഞുപോലെ വെളുത്ത താടിയുള്ള നിന്നേയും കാത്തിരുന്ന ഒരു കുഞ്ഞുടുപ്പുകാരിക്ക് സമ്മാനങ്ങളുമായി വരാന്‍ നീയെന്തേ അന്ന് മറന്നു പോയി..?കഥകളിലും പുസ്തകങ്ങളിലുമെല്ലാം പറയുന്നത് നുണയാണെന്ന് പറഞ്ഞ വീട്ടിലെ ജോലിക്കാര...ി പറഞ്ഞതൊന്നും അന്നവള്‍ വിശ്വസിച്ചിരുന്നില്ല ട്ടൊ. അത്ഭുതങ്ങളൊന്നും സംഭവിക്കാതെ നേരം പുലര്‍ന്നപ്പോള്‍ മഞ്ഞില്ലാത്തത് കൊണ്ടാവും വരാതിരുന്നത് എന്ന് അനിയത്തി പറഞ്ഞത് ശരിവെച്ച അവള് നിന്നെ ഒരിക്കലും അവിശ്വസിച്ചിരുന്നില്ല.
ഒരു സ്വകാര്യം പറഞ്ഞുതരട്ടെ നിനക്ക്?അന്നെന്റെ കയ്യില്‍ സോക്സുണ്ടായിരുന്നില്ല.ജ്യേഷ്ഠന
ഒരു പക്ഷേ അതു കൊണ്ടാവുമോ നീ ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാതിരുന്നത്?ഞാന്‍ അനിയത്തിയോട് പറഞ്ഞതായിരുന്നു കട്ടെടുത്ത സോക്സില്‍ സാന്റാ സമ്മാനങ്ങള്‍ ഇടില്ല എന്ന്.അതിന് അവള് സമ്മതിച്ചു തന്നിട്ടു വേണ്ടേ? അവള് പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിച്ചിരുന്ന ഒരു മണ്ടിയായിരുന്നല്ലോ ഞാനന്ന്. ഞങ്ങള്‍ ചീത്തകുട്ടികളാണെന്ന് കരുതിയോ നീ?
പിന്നെ ഒരു സ്വകാര്യം കൂടിയുണ്ട് ട്ടൊ.ആ കുട്ടിയുടുപ്പ്കാരി വലുതായി അവള്‍ക്കൊരു മകളുണ്ടായി. നിന്നെകുറിച്ചുള്ള ധാരാളം ചിത്ര പുസ്തകങ്ങളും വായിച്ച് അവളും സോക്സുമായി സമ്മാനങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നിരുന്നു.അപ്പോഴൊക്കെ
രാവിലെ എഴുന്നേറ്റ് വന്ന് വലിയ കണ്ണുകള്‍ വിടര്‍ത്തി ശരിക്കും സാന്റ വന്നിരുന്നൊ എന്ന് ചോദിക്കുമ്പോള്‍ ആ കുഞ്ഞി കണ്ണില്‍ നോക്കി വന്നിരുന്നുവെന്ന് പറയാന്‍ മടിച്ച് നിങ്ങളുടെ നാട്ടില്‍ മഞ്ഞില്ലാത്തതിനാല്‍ റെയിന്ഡീറുകല്ക്ക് മര വണ്ടി വലിക്കാനാവുന്നില്ല നിങ്ങള്‍ എന്റെ സമ്മാനങ്ങള്‍ ആ സുന്ദരികുട്ടിക്ക് കൊടുത്താല്‍ നിങ്ങള്‍ക്ക് എല്ലാം കൂടി ഒരിക്കല്‍ ഒന്നിച്ചു തിരിച്ചു തരാമെന്ന് സ്വപ്നത്തില്‍ വന്നു പറഞ്ഞത് കൊണ്ട് ഞാന്‍ തന്നെ വെച്ചതാണെന്ന് പറയേണ്ടി വന്നു.എന്നാലും അതു കേള്‍ക്കുമ്പോള്‍ അവള്‍ക്ക് സന്തോഷമായിരുന്നു .
സമ്മാനങ്ങളെല്ലാം സാന്റാ തിരിച്ചു തന്നോ എന്നവള്‍ ഒരു പാടു കാലം ചോദിച്ചിരുന്നു ട്ടോ .ഇന്ന് എഫ് ബി യില്‍ നിന്റെ ചിത്രങ്ങള്‍ നോക്കിയിരുന്നപ്പോളാണ് ഞാനോര്‍ത്തത്.നീയെനിക്ക് അവയെല്ലാം തിരിച്ചു തന്നിരുന്നോ?
ഇന്നലെ എന്നോട് ഒരു കൂട്ടുകാരി ചോദിച്ചു നിന്റെ കൂട്ടുകാരെല്ലാം നന്നായി എഴുതുന്നവരാണല്ലെ എന്ന്.ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്നല്ലേ അതു കൊണ്ടാവും നീയും എഴുതി നോക്കാന്‍ തുടങ്ങിയത് എന്നും കൂടി പറഞ്ഞു .അപ്പോഴാണ് ഞാനെന്റെ ചങ്ങാതിമാരെ കുറിച്ച് ഓര്‍ത്തു നോക്കിയത്. എനിക്കു കിട്ടിയ ചന്ദന മണമുള്ള ഈ സൗഹൃദം നീ എനിക്കു മടക്കിതന്ന സമ്മാനങ്ങളാണെന്ന് ഞാനിപ്പോള്‍ വിശ്വസിക്കുന്നു.നന്ദി സാന്റാ.ഇതിലും വലിയൊരു സമ്മാനം ലോകത്ത് എന്താണുള്ളത്.
ഒരുപാടിരുപാട് സ്നേഹത്തോടെ
ഇങ്ങു ദൂരെ നിന്ന് ഒരു നബീസു.
No comments:
Post a Comment