Saturday, June 15, 2013

മഴ പോലെ ഈ ജീവിതം         പെയ്തൊഴിയുന്ന ഓരോ മഴയും കൌതുകവും സന്തോഷവും വേദനയും നിറഞ്ഞ ഓര്‍ മകളിലേക്കുള്ള മനസിന്റെ യാത്രയാണ്. .ബാല്യത്തില്‍ അനുഭവിച്ച മഴ..മരക്കൊമ്പുകളില്‍ നിന്നും വീഴുന്ന മഴ..ഒരു ഊക്കന്‍ മഴക്കാലത് ഒരു നിമിഷം കൊണ്ട് മാഞ്ഞു പോയ അനിയനെ ഓര്‍ മപ്പെടുത്തുന്ന വേദന മഴ..അന്ന് കണ്ണില്‍ നിന്നും വീണ കണ്ണീര്‍ മഴ....ചില സങ്കടങ്ങള്‍ അങ്ങിനെയാണ്.കരഞ്ഞാല്‍ തീരില്ല എല്ലാ സങ്കടങ്ങളും .ഇരുപത്തി നാലാം വയസില്‍ ഒരു പാട് സ്വപ്നങ്ങള്‍ ബാക്കി വെച്ചവന്‍ ജീവിതത്തില്‍ നിന്നവന്‍ ഇറങ്ങി പോയത് ഒരു പെരുമഴക്കാലത്തായിരുന്നു..അന്ന് മഴ തോര്‍ ന്നതേയില്ല നെഞ്ച് വേദനയാണെന്ന് പറഞ്ഞ് അടുത്ത് വന്ന് ചേര്‍ ന്നിരുന്നപ്പോള്‍ അവന്റെ കണ്ണിലെ ഭയം കണ്ടപ്പോള്‍ എന്തേ അമര്‍ ത്തി പുണരാന്‍ തോന്നിയില്ല..?വേദനിക്കുന്ന നെഞ്ചിലൊന്ന് തടവികൊടുക്കാന്‍ തോന്നിയില്ല..?മരണത്തിന്റെ നിശബ്ദത അറിഞ്ഞതേയില്ലല്ലോ എന്നെല്ലാമോര്‍ ത്ത് കുറ്റബോധത്തിന്റെ കനലെരിയുന്ന മനസുമായി ഉറക്കം നഷ്ട്ടപെട്ട രാത്രികളിലെല്ലാം വെറുതെ ആശിച്ചു. ഒരു മഴതോര്‍ ച്ചയില്‍ നനഞ്ഞ വീടിന്റെ പടി കയറി അവന്‍ വരും ..പിന്നീടൊരു ദിവസം .പകല്‍ സ്വപ്നങ്ങളുടെ പാതിവഴിയില്‍ കേട്ട കാളിങ്ങ് ബെല്ലിന്റെ മുഴക്കത്തില്‍ പോസ്റ്റ് മാന്‍ നീട്ടിയ നീല ഇന്‍ ലെന്റില്‍ പേര്‍ വെക്കാതെ ഏതോ പെണ്‍ കുട്ടി അവനെ എനിക്കിഷ്ട്ടമായിരുന്നു എന്നെഴുതിയ വരികല്‍ മുറിവുണങ്ങാത്ത ഞങ്ങളുടെയെല്ലാം മനസില്‍ തീമഴ പെയ്യിച്ചു. ഇന്നും മഴ പെയ്യുമ്പോള്‍ വേദനയുടെ ആ മഴക്കാലം ആര്‍ ത്തിരമ്പി മനസിലേക്ക് വരും .