Tuesday, August 20, 2013

എന്റെ മകള്‍ എന്നെ കുറിച്ച്   എന്തായിരിക്കും പറയുക?പുസ്തകങ്ങളും യാത്രയും എന്നെ പോലെ അവളുമിഷ്ടപ്പെടുന്നുവെന്നതിനാല്‍ അതായിരിക്കുമോ അവള്‍ക്കെന്നെ കുറിച്ചുള്ള ഓര്‍മ....?
മകനൊ....അവന്റെ കൂടെയിരുന്ന് ഫുട്ബാളും ഐ പി എല്ലും കാണുമ്പോള്‍ മുംബൈ ഇന്ത്യന്‍സും മാഞ്ചസ്റ്ററും ജയിക്കണമെന്ന്  പ്രാർത്ഥിക്കാത്ത പ്രണയം വായന എന്നൊക്കെ പറഞ്ഞ് അവനെ ബോറടിപ്പിക്കുന്ന അവന്റെ കയ്യില്‍ നിന്ന് എന്നെങ്കിലും ഒരു ഗ്ലാസ് ഉടഞ്ഞാല്‍ ദേഷ്യപ്പെടുന്ന സ്വന്തം കയ്യില്‍ നിന്ന് എത്ര ഗ്ലാസ്സ് ഉടഞ്ഞാലും ഒരു കുഴപ്പവുമില്ലാത്ത അമ്മ എന്നാവണം...കാരണം അവനിഷ്ട്ടമില്ലാത്തത് എന്തെങ്കിലും പാചകം ചെയ്യുന്ന ദിവസമോ അവനെ ഞാന്‍ വഴക്ക് പറയുന്ന ദിവസമോ അവന്‍ എന്നെ ദേഷ്യം പിടിപ്പിക്കുനത് അങ്ങിനെയാണ്

No comments:

Post a Comment