Tuesday, August 20, 2013

        സുഷ അങ്ങിനെയാണ് ‍.അടുക്കളയിലെ തിരക്കിൽ ഞാൻ അവളെ ഒന്ന് ഓർത്താൽ മതി   അപ്പോഴേക്കും  ഒരു ഫോണ്‍   വിളിക്കപ്പുറം  അവൾ എത്തും.അല്ലെങ്കിൽ എന്റെ മനസ്സ് കലങ്ങി മറിഞ്ഞ   ഒരു  ദിവസമായാലും  മതി.ഉടന്‍   വരും  വിളി .ഞാനെപ്പോഴും അവളോട് ചോദിക്കാറുണ്ട് എന്റെ മനസ്സറിയുന്ന എന്ത് ജാലവിദ്യയാണ് നിന്റെ കയ്യിലുള്ളത് എന്ന്.

     ഇടക്കിടെ   ഞങ്ങള്‍  ഓരോ  കുഞ്ഞു  യാത്രകള്‍   പോവാറുണ്ട്. കോളേജില്‍ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ ഇത്ര അടുത്ത കൂട്ടുകാരായത്.വര്‍ഷങ്ങളായി ഉള്ള കൂട്ടായതിനാലും സുഷ നല്ല ഒരു ഡ്രൈവര്‍  ആണെന്ന് അറിയുന്നതിനാലും ഞങ്ങളുടെ യാത്രകള്‍ക്ക് വീട്ടില്‍ നിന്ന് സമ്മതം കിട്ടാന്‍ ബുദ്ധിമുട്ടുമുണ്ടാവാറില്ല.

.എപ്പോഴും ഒരു ഫോണ്‍ വിളിക്കപ്പുറത്ത് കാറ്റായും മഴയായും എന്റെ മനസിനെ തണുപ്പിക്കുന്ന എന്റെ കൂട്ടുകാരി   തകര്‍ന്നു  പോയ   ഒരു   ദിവസം    ഞാനത്   അറിഞ്ഞതേയില്ല. ഹൃദയാഘാതം  വന്ന് അവളുടെ ശ്രീയേട്ടന്‍ മരിച്ച   ദിവസം  ഞാനൊരു   യാത്രയിലായിരുന്നു. എന്തേ അവള്‍ എന്റെ മനസ്സ് കാണുന്ന പോലെ ഞാനവളെ അറിഞ്ഞില്ലാ എന്ന കുറ്റബോധം ഒരു പാട് കാലം കനലായി എന്റെ മനസിനെ നീറ്റി.  വിവരമറിഞ്ഞ്   വൈകി   എത്തിയ  എന്നോട്  ശരീരം ചിതയിലേക്ക് എടുക്കുമ്പോള്‍ നിന്നെ കാണാതെ തിരഞ്ഞപ്പോഴാണ് അറിയിക്കാന്‍ മറന്നുപോയല്ലോ എന്നോര്‍ത്തതെന്നവള്‍   പറഞ്ഞപ്പോള്‍   കൊളുത്തി വലിക്കുന്ന വേദനയാല്‍ ഞാനന്ന് പിടഞ്ഞു പോയി.  അവളെ ചേര്‍ത്ത് പിടിച്ച് നിശബ്ദയായി ഇരുന്നപ്പോള്‍ എന്റെ മനസില്‍ ഒരു ആശ്വാസ വാക്കു പോലും വന്നില്ല.

   ഇപ്രാവശ്യത്തെ റീയൂണിയന്   പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും വിളിച്ചാലോ എന്ന് ചോതിക്കാനായിരുന്നു അവളുടെ  വിളി.കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന റിയൂണിയനു ശേഷം എല്ലാ കൂട്ടുകാരും ഇത്ര അടുപ്പമുണ്ടാവാന്‍ കാരണവും അവള്‍ തന്നെ.ട്ടീചേഴ്സിനെയും കൂട്ടുകാരെയും ഇടക്കിടെ വിളിച്ചും ഓര്‍മിപ്പിച്ചും വിശേഷങ്ങള്‍ കൈ മാറിയും അവള്‍ വിളിക്കുന്ന ഫോണ്‍ കാളുകളിലെല്ലാം എന്റെ വിശേഷങ്ങളും ഉണ്ടാവും എന്നതിനാല്‍ ഞാന്‍ വിളിച്ചില്ലെങ്കിലും ആരും പരിഭവം പറയാറില്ല

   ഇപ്പോള്‍ അവള്‍ക്ക് വിളിക്കുമ്പോഴെല്ലാം വരാന്‍ പോകുന്ന ഞങ്ങളുടെ കൂടിചേരലിനു എന്തൊക്കെ ചെയ്യണമെന്ന് ചോതിക്കാനേ നേരമുള്ളു.ഭരതന്‍ സാര്‍ വിളിച്ചു ഫിസിക്സ് ഡിപ്പാര്‍റ്റ്മെന്റിലെയും    മാത്ത്സ്  ഡിപ്പാര്‍റ്റ്മെന്റിലെയും എല്ലാ അദ്ധ്യാപകരുടെയും ഫോണ്‍ നമ്പര്‍ തന്നു  റൈസ് സാര്‍ വിളിച്ച്  കോണ്ട്രിബൂഷന്‍ ആവശ്യമുണ്ടെങ്കില്‍ മടിക്കാതെ പറയു എന്നു    പറഞ്ഞു  റസിയാ മാഡവും കയറുന്നിസ മാഡവും  കീര്‍ത്തി തിയറ്ററില്‍ നിന്ന് മാറ്റിനി കണ്ടു മടങ്ങുമ്പോള്‍ നിന്റെ വീട്ടില്‍ കയറിയപ്പോള്‍   നിന്റെ ഉമ്മ    കൊടുത്ത  നിറയെ പാല്‍ ഒഴിച്ച ചായയുടേയും എരിവുള്ള മിക്സ്ചറിന്റേയും   രുചിയെകുറിച്ചെല്ലാം  പറഞ്ഞു എന്നൊക്കെ   പറയുമ്പോള്‍  അവളുടെ സന്തോഷം കണ്ട് എന്റെ മനസും നിറഞ്ഞു.
      നീയില്ലെങ്കില്‍ ഞങ്ങള്‍ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ധൈര്യമായി മുന്നോട്ട് പോവു കൂടെ ഞങ്ങളില്ലെ എന്ന് ചോദിച്ച എന്റെ പ്രിയപെട്ട നിങ്ങളില്ലെങ്കില്‍ ഞാനെന്ത് ചെയ്യുമെന്ന് ചോദിച്ചെന്നെ നിശബ്ദയാക്കികളഞ്ഞു അവള്‍.

1 comment:

  1. കഥയാണോ?
    കഥയുടെ സ്ട്രക്ചറില്ല
    അനുഭവം പോലെ തോന്നുന്നു വായനയില്‍
    വ്യക്തമായറിയാത്തതുകൊണ്ട് അഭിപ്രായമെഴുതാന്‍ വയ്യ

    ReplyDelete